Connect with us

Education

വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ച് പി എസ് സി

Published

|

Last Updated

തിരുവനന്തപുരം: വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പി എസ് സി യോഗത്തിൽ തീരുമാനം. ജനറൽ റിക്രൂട്ട്‌മെന്റ് – മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ, തീയറ്റർ ടെക്‌നീഷ്യൻ, ഡെന്റൽ മെക്കാനിക്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ലക്ചറർ ഇൻ മൈക്രോബയോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനീയറിംഗ് (പോളിടെക്‌നിക്കുകൾ), ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സിൽ കെമിസ്റ്റ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷനിൽ സ്റ്റെനോഗ്രാഫർ, ഹാർബർ എൻജിനീയറിംഗിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് രണ്ട്/ഓവർസീയർ ഗ്രേഡ് രണ്ട് (മെക്കാനിക്കൽ). സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ- കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് മൂന്ന്, ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപറേഷനിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർ, എൻ സി എ-മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട്, കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ വീണ, ലക്ചറർ ഇൻ അറബിക്, ലക്ചറർ ഇൻ ഫിസിക്‌സ്, ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, ഇൻഷ്വുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷ്വുറൻസ് മെഡിക്കൽ ഓഫീസർ, വിവിധ വകുപ്പുകളിൽ സർജന്റ് തുടങ്ങി 32 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും.

ഇതോടൊപ്പം കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ/മുനിസിപ്പൽ കോമൺ സർവീസസിൽ കാറ്റഗറി നമ്പർ 55/2018, 56/2018, 57/2018 പ്രകാരം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് രണ്ട് (എൻ സി എ -ഹിന്ദു നാടാർ, മുസ്‌ലിം, വിശ്വകർമ), കോഴിക്കോട്, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 619/2017 പ്രകാരം ഹൈസ്‌കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ് (മലയാളം മീഡിയം) (ഒന്നാം എൻ സി എ-ഹിന്ദു നാടാർ) എന്നിവയുടെ ഓൺലൈൻ പരീക്ഷയും നടത്തും.
കോഴിക്കോട് ജില്ലയിൽ എൻ സി സി/സൈനികക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 243/2017 പ്രകാരം ലോവർ ഡിവിഷൻ ക്ലാർക്ക് (വിമുക്തഭടന്മാർ മാത്രം) (എൻ സി എ-ഒ എക്‌സ്) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പർ 136/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻ സി എ-മുസ്‌ലിം), കാറ്റഗറി നമ്പർ 138/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻ സി എ-എസ് ഐ യു സി നാടാർ), കാറ്റഗറി നമ്പർ 141/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻ സി എ-ധീവര, കാറ്റഗറി നമ്പർ 139/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻ സി എ-എസ് ടി), വനം വകുപ്പിൽ കാറ്റഗറി നമ്പർ 621/2017 പ്രകാരം ഫോറസ്റ്റർ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ) (എൻ സി എ-ധീവര) കൊല്ലം സർക്കിൾ തസ്തികകളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും.

കാറ്റഗറി നമ്പർ 224/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (ഒന്നാം എൻ സി എ-എൽ സി /എ ഐന്റെ അഭിമുഖം നടത്തും. കൂടാതെ ഇടുക്കി ജില്ലയിൽ കാറ്റഗറി നമ്പർ 451/2017 പ്രകാരം വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (തമിഴ്) (എൻ സി എ-ധീവര) രണ്ട് തവണ എൻ സി എ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ ഒഴിവ് മാതൃറാങ്ക് പട്ടികയിലെ മറ്റ് സംവരണ വിഭാഗത്തിന് നൽകി നികത്താനും പി എസ് സി തീരുമാനിച്ചു.