Connect with us

Kannur

പിണറായി പോയാലും ഞാന്‍ ബി ജെ പിയില്‍ പോകില്ല: കെ സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍: ബി ജെ പിയില്‍ പോകില്ലെന്ന് നിരന്തരം ആവര്‍ത്തിച്ച് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റുമായ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ബി ജെ പിയില്‍ പോയാലും താന്‍ പോകില്ല. ജനിച്ചത് കോണ്‍ഗ്രസുകാരനായാണ്. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന് ബി ജെ പിയുമായി ബന്ധമുണ്ടെന്ന് പരോക്ഷ സൂചന നല്‍കി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു സുധാകരന്‍. പിണറായി വിജയന് ബി ജെ പി ബന്ധം നേരത്തെയുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സുധാകരന് ബി ജെ പിയുമായി ബന്ധമുണ്ടെന്നും ബി ജെ പി നേതൃത്വുമായി അദ്ദേഹം ചര്‍ച്ച നടത്തിയെന്നും കണ്ണൂരിലെ സി പി എം നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ബി ജെ പിക്കാര്‍ തന്നെ സമീപിച്ചതായി സുധാകരനും പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയും ശബരിമല കേസില്‍ സുധാകരന്‍ എടുത്ത നിലപാടുകള്‍ കൂട്ടിക്കെട്ടിയുമാണ് എല്‍ ഡി എഫ് പ്രചാരണം. എല്ലാ വേദികളിലും ഇതിന് മറുപടി നല്‍കിയാണ് സുധാകരന്റെയും പ്രചാരണം.

Latest