Connect with us

Kerala

വിവാദ ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ കോടതി കേസെടുത്തു

Published

|

Last Updated

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു.ഇക്കാര്യം ചൂണ്ടിക്കാട്ടി തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി കര്‍ദിനാളിന് നോട്ടീസയച്ചു.

കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നതിന്‍രെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ദിനാളിന് പുറമെ ഫാ.ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ കൂട്ടുപ്രതികളാണ്. സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ ഭൂമി വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.

Latest