Connect with us

Kerala

മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന പരാതി: വിജിലന്‍സ് നടപടികള്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന പരാതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ വിജിലന്‍സിനോട് ഹൈക്കോതി നിര്‍ദേശിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ഹരജിയിലാണ് കോടതി നടപടി. വിഷയത്തില്‍ അഴിമതി നിരോധന നിയമപരിധിയിലുള്ള നടപടിയുണ്ടായോയെന്നും കോടതി ആരാഞ്ഞു.മന്ത്രി ജലീലിനെതിരായ വിവാദത്തില്‍ അന്വേഷണമില്ലെന്ന് വിജിലന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പികെ ഫിറോസിന്‍രെ പരാതിയില്‍ തുടര്‍ നടപടി വേണ്ടെന്ന നിലപാടാണ് സര്‍ക്കാറും കൈക്കൊണ്ടത്. ഇതിനെതിരെയാണ് പികെ ഫിറോസ് ഹൈക്കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ വികസന ധനകാര്യ സ്ഥാപനത്തില്‍ മാനദണ്ഡങ്ങള്‍ തിരുത്തി ബന്ധുവായ കെടി അദീബിനെ ജനറല്‍ മാനേജരായി നിയമിച്ചുവെന്നാണ് മന്ത്രി കെടി ജലീലിനെതിരെ ഫിറോസിന്‍രെ പരാതി. ആരോപണത്തെത്തുടര്‍ന്ന് കെടി അദീബ് സ്ഥാനം രാജിവെച്ചിരുന്നു.

Latest