Connect with us

Ongoing News

പ്രചാരണ അനുമതിക്ക് ഇനി "സുവിധ'

Published

|

Last Updated

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അനുമതികൾ സുവിധ ആപ്ലിക്കേഷൻ വഴിതേടാം, സുവിധ വെബ്‌സൈറ്റും ഉപയോഗപ്പെടുത്താം. പ്രചാരണ യോഗങ്ങൾ, ജാഥകൾ, ഉച്ചഭാഷിണികൾ, വാഹനങ്ങൾ, താത്കാലിക ഇലക്ഷൻ ഓഫീസിനുള്ള അനുമതി എിവയ്ക്കുള്ള അപേക്ഷകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഈ ആപ്പ് വഴി സമർപ്പിക്കാം. സ്ഥാനാർഥിക്കോ പ്രതിനിധികൾക്കോ ഇതിനായി രജിസ്റ്റർ ചെയ്യാം.

എല്ലാ അപേക്ഷകളും 48 മണിക്കൂർ മുമ്പ് സമർപ്പിക്കണം. നടപടികൾ ഓലൈൻ ആക്കുന്നതിലൂടെ പ്രക്രിയകൾ കൂടുതൽ സൗകര്യപ്രദമാക്കിയിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ. വിവിധ ഓഫീസിൽ നിന്നുള്ള നടപടിക്രമങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും.

ഏതെങ്കിലും കാരണം കൊണ്ട് അപേക്ഷ നിരസിച്ചാൽ ആ വിവരവും ആപ്പിൽ ലഭ്യമാകും. അപേക്ഷ നൽകാനായി www.suvidha.eci.gov.in സന്ദർശിച്ചാൽ മതി.

Latest