Connect with us

Kerala

അനന്തു വധക്കേസ് പ്രതിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം : കരമനയില്‍ അനന്തു ഗിരീഷെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ ഒന്നാം പ്രതി വിഷ്ണുവിനെതിരെ ബലാത്സംഗക്കേസും. പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാള്‍ക്കെതിരെ നേമം പോലീസ് പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

അനന്തു വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് വിഷ്ണുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുപ്പോഴാണ് പീഡനം അറിയുന്നത്. പത്താം ക്ലാസുകാരിയെ വിഷ്ണു തട്ടിക്കൊണ്ടുവന്ന് വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണയിലാണ് പെണ്‍കുട്ടിയിപ്പോള്‍.

Latest