Connect with us

Kerala

രമ്യ ഹരിദാസിനെതിരായ മോശം പരാര്‍ശത്തെ യുഡിഎഫ് നിയമപരമായി നേരിടും: ഉമ്മന്‍ചാണ്ടി

Published

|

Last Updated

കോട്ടയം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവന്‍ നടത്തിയത് സ്ത്രീവിരുദ്ധമായ അശ്ലീല പരമാര്‍ശമെന്ന് ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകണം.

മോശം പരാമര്‍ശത്തില്‍ വിജയരാഘവനെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകുമോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. രമ്യക്കെതിരായ പരാമര്‍ശത്തെ നിയമപരമായി നേരിടാനാണ് യുഡിഎഫ് തീരുമാനം. രാഹുല്‍ ഗാന്ധിക്കെതിരയുണ്ടായ അമുല്‍ ബേബി, പപ്പുമോന്‍ പ്രയോഗങ്ങള്‍ സിപിഎമ്മിന് മനോനില തെറ്റിയതിന്റെ ഭാഗമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.