Connect with us

Sports

ഫിഫയിലേക്ക് ആദ്യ ഇന്ത്യക്കാരന്‍ ?

Published

|

Last Updated

ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോവിനൊപ്പം പ്രുഫല്‍ പട്ടേല്‍

ന്യൂഡല്‍ഹി: ആഗോള ഫുട്‌ബോള്‍ ഭരണ സമിതിയായ ഫിഫയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ ഒരുങ്ങുകയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍.
ഏപ്രില്‍ ആറിന് മലേഷ്യയിലെ ക്വാലലംപൂരില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ (എ എഫ് സി) നിന്ന് അഞ്ച് പേര്‍ ഫിഫ കൗണ്‍സിലിലെത്തും.

ക്വാട്ട പ്രകാരം പ്രഫുല്‍ പട്ടേലിന് അംഗത്വം ഉറപ്പാണെന്ന് എ ഐ എഫ് എഫ് വൃത്തങ്ങള്‍ പറയുന്നു. എട്ട് പേരാണ് മത്സരരംഗത്തുള്ളത്. ഇതില്‍ ഇന്ത്യന്‍ പ്രതിനിധിക്ക് 90 ശതമാനം സാധ്യതയുണ്ട്.

ഇതുവരെ ഒരു ഇന്ത്യക്കാരന്‍ ഫിഫയുടെ ഉന്നതതല സമിതിയില്‍ ഇരുന്നിട്ടില്ല.
ഇത്തവണ ചരിത്രനേട്ടമാകുമെന്ന് എ ഐ എഫ് എഫ് ഒഫിഷ്യല്‍ പി ടി ഐയോട് പറഞ്ഞു.
ജയിക്കുന്നവര്‍ 2019-2023 വരെ ഫിഫ കൗണ്‍സില്‍ അംഗമാകും.
ഖത്തര്‍, ചൈന, ഇറാന്‍, ജപ്പാന്‍, ഫിലിപ്പൈന്‍സ്,
ഖത്വര്‍, സഊദി അറേബ്യ, കൊറിയ പ്രതിനിധികളാണ് ഏഷ്യന്‍ മേഖലയില്‍ നിന്ന് ഇന്ത്യക്കൊപ്പം മത്സരിക്കുന്നത്.

Latest