Connect with us

Kerala

അശ്ലീല പരാമര്‍ശം: എ വിജയരാഘവനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രമ്യ ഹരിദാസ്

Published

|

Last Updated

ആലത്തൂര്‍: തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടത് മുന്നണി പ്രതിനിധിയില്‍നിന്നും ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ആലത്തൂരില്‍ നടക്കുന്നത് ആശയപരമായ പോരാട്ടമാണ്. അതിനിടെ വ്യക്തിഹത്യ നടത്തുന്നതെന്തിനാണെന്ന് അറിയില്ല. പട്ടികജാതിയില്‍പ്പെട്ട വനിതാ സ്ഥാനാര്‍ഥിയാണ് താന്‍. വീട്ടില്‍ മാതാപിതാക്കളുണ്ടെന്നും അവരിതെല്ലാം കേള്‍ക്കുന്നുണ്ടെന്നും രമ്യ ഹരിദാസ് ഓര്‍മ്മിപ്പിച്ചു.

അശ്ലീല പരാമര്‍ശം നടത്തിയ എ വിജയരാഘവനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് വിജയരാഘവന്‍ വിവാദ പ്രസ്താവന നടത്തിയത്. രമ്യ ഹരിദാസ് പത്രിക സമര്‍പ്പിച്ച ശേഷം പികെ കുഞ്ഞാലിക്കുട്ടിയ കണ്ടതിനെച്ചൊല്ലിയായിരുന്നു പരാമര്‍ശം.പത്രിക സമര്‍പ്പിച്ച ശേഷം രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു. പിന്നീട് ആ കുട്ടിയുടെ കാര്യം എന്തായെന്ന് അറിയില്ലെന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.