Connect with us

Eranakulam

കപ്പൽ നിർമാണത്തിൽ നൂറിന്റെ മികവിൽ ജി ആർ എസ് ഇ

Published

|

Last Updated

ജി ആർ എസ് ഇ നിർമിച്ചു നൽകിയ നൂറാമത്തെ യുദ്ധക്കപ്പൽ

കൊച്ചി: പ്രതിരോധ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിനു കീഴിലുള്ള ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്‌സ് ആന്റ് എൻജിനീയേഴ്‌സ് ലിമിറ്റഡ്(ജി ആർ എസ് ഇ)ഇന്ത്യൻ നാവികസേനക്ക് നൂറാമത്തെ യുദ്ധക്കപ്പൽ നിർമിച്ചു നൽകി. ഇതോടെ ഇന്ത്യൻ നാവികസേന, ഇന്ത്യൻ കോസ്റ്റ്ഗാർഡ്, മൗറീഷ്യസ്‌ കോസ്റ്റ്ഗാർഡ് തുടങ്ങിയവർക്ക് 100 ഓളം യുദ്ധ കപ്പലുകൾ നിർമിച്ചുവിതരണം ചെയ്ത ആദ്യ കപ്പൽ ശാലയായി ഇന്ത്യയിലെ യുദ്ധക്കപ്പൽ നിർമാണ രംഗത്തെ മുൻനിര ദാതാക്കളായ ജി ആർ എസ് ഇ മാറി. ജി ആർ എസ് ഇ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റിയർ അഡ്മിറൽ വി കെ സക്‌സേന നൂറാമത്തെ യുദ്ധക്കപ്പലായ “എൽ സി യൂ 56” ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ കമാൻഡിംഗ് ഓഫീസറായ ലഫ്റ്റനന്റ് ഗോപിനാഥ് നാരായണന് കൈമാറി.
ഇന്ത്യൻ നാവികസേനയുടെ എട്ട് വെസലുകളിൽ ആറാമത്തെ ഓർഡറാണ് നൂറാമത്തെ യുദ്ധക്കപ്പലായ ലാൻഡിംഗ് ക്രാഫ്റ്റ്‌ യൂട്ടിലിറ്റി(എൽ സി യൂ) 56. ഇന്ത്യൻ നാവികസേനയുടെ നിർദിഷ്ട ആവശ്യാനുസരണമാണ് എൽ സി യൂ മാർക്ക്‌ നാല്(IV) കപ്പലുകളുടെ രൂപകൽപ്പന ജി ആർ എസ് ഇ നിർവഹിച്ചത്. ഷെഡ്യൂൾ പ്രകാരം രണ്ട് കപ്പലുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.

പ്രധാന യുദ്ധ ടാങ്കുകൾ വിന്യസിക്കുക, സുരക്ഷാ വാഹനങ്ങളുടെ ഗതാഗതം, പട്ടാളക്കാരുടെ യാത്ര, ഉപകരണങ്ങളുടെ ഗതാഗതം തുടങ്ങിയവയാണ് എൽ സി യൂ മാർക്ക് നാല് കപ്പലുകളുടെ പ്രാഥമിക ജോലി. ആന്തമാൻ നിക്കോബാർ തീരത്തുള്ള ഈ കപ്പലുകളെ ബീച്ചിംഗ് പ്രവർത്തനങ്ങൾ, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വിതരണം, പുനർനിർമാണം, വിദൂരദ്വീപുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച്‌ രക്ഷപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി വിന്യസിക്കാനാകും.

Latest