Connect with us

Ongoing News

മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടഭ്യർഥന; കെ സുരേന്ദ്രനെതിരെ പരാതി

Published

|

Last Updated

പത്തനംതിട്ട:  എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് ആഭ്യർഥിക്കുന്നതിനെതിരെ പത്തനംതിട്ട  യു ഡി എഫ് പാർലിമെന്റ് ഇലക്ഷൻ കമ്മിറ്റി കൺവീനർ ബാബു ജോർജ് വരണാധികാരിയായ ജില്ലാ കലക്ടർക്ക് പരാതി നൽകി. നഗ്‌നമായ ചട്ടലംഘനമാണ് സുരേന്ദ്രൻ നടത്തുന്നത്.

സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണമന്ത്രം സ്ഥാനാർഥി വോട്ടഭ്യർഥിക്കാൻ ഉപയോഗിക്കുന്നു. സമൂഹത്തിൽ മതസ്പർധ വളർത്തുതിന് മാത്രമേ എൻ ഡി എ സ്ഥാനാർഥിയുടെ ഈ നടപടി ഉപകരിക്കുകയുള്ളൂ. സുരേന്ദ്രനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബാബു ജോർജ് പരാതിയിൽ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest