Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണയുടെ പുരോഗതി അറിയിക്കാന്‍ നിര്‍ദേശം

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളിലെ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി. കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യഹരജി പരിഗണിക്കവെയാണ് സി ബി ഐ കോടതിക്ക് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഈ നിര്‍ദേശം നല്‍കിയത്. ജാമ്യ ഹരജി അടുത്താഴ്ച വീണ്ടും പരിഗണിക്കും.

കേസിലെ മുഖ്യ പ്രതിയായ നടന്‍ ദിലീപ് പുറത്തു കഴിയുമ്പോള്‍ മറ്റു പ്രതികളായ സാധാരണക്കാര്‍ ജയിലിലാണെന്ന് പ്രദീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ദിലീപിനെ പോലൊരു വ്യക്തി പുറത്തുനില്‍ക്കുമ്പോള്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുന്നില്ലെങ്കില്‍ മറ്റു പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ എന്ത് അപാകതയാണുള്ളതെന്ന് അഭിഭാഷകന്‍ വാദിച്ചു.

Latest