Connect with us

National

പാക് ഡ്രോണും എഫ് 16 യുദ്ധവിമാനങ്ങളും ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചു; തിരിച്ചടിച്ചതോടെ പിന്‍വാങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: പാക് ഡ്രോണും നാല് എഫ് -16 യുദ്ധവിമാനങ്ങളും ഇന്ത്യന്‍ അതിര്‍ത്തികടക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പഞ്ചാബിലെ ഇന്ത്യ പാക് അതിര്‍ത്തി പ്രദേശമായ ഖേംകരണില്‍ പാക്കിസ്ഥാന്റെ ഡ്രോണ്‍ പറക്കുന്നതായി കണ്ടത്. ഇന്ത്യയുടെ റഡാറിലാണ് ഇത് പതിഞ്ഞത്. പാക്കിസ്ഥാന്റെ നാല് എഫ്-16 പോര്‍വിമാനങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ത്യ സുഖോയ് 30 എംകെ ഐ പോര്‍വിമാനത്തെ ഉപയോഗിച്ച് തിരിച്ചടിച്ചതോടെ പാക് വിമാനങ്ങള്‍ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജസ്ഥാനിലെയും ഗുജറാത്തിലെയും അതിര്‍ത്തിപ്രദേശങ്ങളില്‍ പാക്കിസ്ഥാന്റെ നിരവധി ഡ്രോണുകള്‍ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടിരുന്നു. ഇന്ത്യന്‍ വ്യോമപാതയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു തിരിച്ചടിക്കല്‍.

ഫെബ്രുവരി 26ന് ബാലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷമാണ് പാക് ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ വിഫല ശ്രമം നടത്തിയത്.