Connect with us

National

നിയന്ത്രണ രേഖക്ക് സമീപം പാക് ഷെല്ലാക്രമണം; ആറു വയസ്സുകാരി കൊല്ലപ്പെട്ടു, അഞ്ച് ജവാന്മാർക്ക് പരുക്ക്

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ നിയന്ത്രണരേഖക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആറ് വയസ്സുകാരി കൊല്ലപ്പെട്ടു. അഞ്ച് ബിഎസ്എഫ് ജവാന്മാർക്കും രണ്ട് പ്രദേശവാസികൾക്കും പരുക്കേറ്റു. പൂഞ്ച് സെക്ടറിലെ ഷാഹ്പൂര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഷാഹ്പൂരിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. മേഖലയില്‍ പാക് ഷെല്ലാക്രമണം തുടരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാവിലെ 7.45നാണ് മോര്‍ട്ടാല്‍ ഷെല്ലുകള്‍ ഉപയോഗിച്ച് പാക് സൈന്യം ആക്രമണം തുടങ്ങിയതെന്ന് പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest