Connect with us

Business

പാചകവാതക വില കൂട്ടി; സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് അഞ്ച് രൂപ വര്‍ധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പാചക വാതക വിലയില്‍ നേരിയ വര്‍ധന. സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 25 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് അഞ്ച് രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സബ്‌സിഡി സിലിണ്ടറുകള്‍ക്ക് ഡല്‍ഹിയീല്‍ 495.86 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളക്ക് 706.50 രൂപയുമായി വില.

ഈ വര്‍ഹം ഇത് രണ്ടാം തവണയാണ് എല്‍പിജിയുടെ വില ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില വ്യതിയാനത്തിന് ആനുപാതികമായി എല്‍പിജി വില ഓരോ മാസവും പരിഷ്‌കരിക്കാറുണ്ട്.

Latest