Connect with us

Sports

ഇവയാണ് ഐ പി എല്ലിലെ ടൈ പോരാട്ടങ്ങള്‍

Published

|

Last Updated

ഈ സീസണിലെ ഐപിഎല്ലിലെ ആദ്യ ടൈയും തുടര്‍ന്നുള്ള സൂപ്പര്‍ ഓവറും ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തിലെത്തിയ ക്രിക്കറ്റ് പ്രേമികളെ പുളകം കൊള്ളിച്ചു. സൂപ്പര്‍ ഓവറില്‍ ആതിഥേയരായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് രണ്ടു തവണ ജേതാക്കളായ കെകെആറിനെ വീഴ്ത്തിയിരുന്നു.

ഐപിഎല്‍ ചരിത്രം പരിശോധിച്ചാല്‍ ഏഴു മല്‍സരങ്ങള്‍ മാത്രമേ സൂപ്പര്‍ ഓവറിലെത്തിയിട്ടുള്ളൂ. കൊല്‍ക്കത്ത നേരത്തേ രണ്ടു തവണ സൂപ്പര്‍ ഓവറില്‍ കളിച്ചെങ്കിലും അവയിലും പരാജയം തന്നെയായിരുന്നു ഫലം. ഐപിഎല്ലിന്റെ രണ്ടാം സീസണായ 2009ലാണ് ആദ്യത്തെ ടൈയ്ക്കും സൂപ്പര്‍ ഓവറിനും സാക്ഷിയായത്. അന്ന് കേപ്ടൗണില്‍ കൊല്‍ക്കത്തയും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരം ടൈയില്‍ കലാശിക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 18 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ 15 റണ്‍സ് നേടാനെ കെകെആറിനായുള്ളൂ. 2010ല്‍ ചെന്നൈയില്‍ ചെന്നൈയും പഞ്ചാബും തമ്മിലുള്ള മത്സരം സൂപ്പര്‍ ഓവറിലായിരുന്നു അവസാനിച്ചത്. സൂപ്പര്‍ ഓവറില്‍ സിഎസ്‌കെ 9 റണ്‍സാണ് നേടിയത്. നാലാം പന്തില്‍ തന്നെ പഞ്ചാബ് ലക്ഷ്യത്തിലെത്തി.ഐപിഎല്ലിലെ മൂന്നാമത്തെ സൂപ്പര്‍ ഓവര്‍ മല്‍സരം 2013ലായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള കളിയാണ് ടൈ ആയത്. സൂപ്പര്‍ ഓവറില്‍ സണ്‍റൈസഴ്‌സ് ജയിക്കുകയും ചെയ്തു. ഇതേ സീസണിലെ തന്നെ മറ്റൊരു കളിയില്‍ ഡല്‍ഹിയുമായും രാജസ്ഥാന്‍ റോയല്‍സ് ടൈ വഴങ്ങി. സൂപ്പര്‍ ഓവറില്‍ ജയം രാജസ്ഥാന്. 2013ലേത് പോലെ 2015 സീസണിലും ഐപിഎല്ലില്‍ രണ്ടു ടൈ സംഭവിച്ചു. രണ്ടിലും രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെട്ടിരുന്നു.
അബുദാബിയില്‍ നടന്ന കളിയില്‍ കൊല്‍ക്കത്തയുമായാണ് രാജസ്ഥാന്‍ ആദ്യം ടൈ വഴങ്ങിയത്. സൂപ്പര്‍ ഓവറും ടൈ ആയതോടെ നേടിയ ബൗണ്ടറികളുടെ എണ്ണം പരിഗണിച്ച് രാജസ്ഥാനെ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു.
പഞ്ചാബുമായാണ് ഇതേ സീസണില്‍ രാജസ്ഥാന്‍ മറ്റൊരു ടൈ ആയത്. ഈ കളിയില്‍ പഞ്ചാബിനായിരുന്നു സൂപ്പര്‍ ഓവറില്‍ ജയം.

2017ലെ ടൈ 2017ല്‍ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ലയണ്‍സും തമ്മിലുള്ള മത്‌സരവും സൂപ്പര്‍ ഓവറിലേക്കു നീണ്ടിരുന്നു. അന്നു രാജ്‌കോട്ടില്‍ നടന്ന കളിയില്‍ സൂപ്പര്‍ ഓവറില്‍ ഗുജറാത്തിനെ മുംബൈ പരാജയപ്പെടുത്തി.