Connect with us

Kerala

ജേക്കബ് തോമസ് ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാകില്ല; മറ്റാരേയും പരിഗണിക്കുന്നില്ലെന്ന് ട്വന്റി20

Published

|

Last Updated

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥിയായി മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. രാജി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണിത്. അതേ സമയം ജേക്കബ് തോമസിന് പകരം മറ്റാരേയും സ്ഥാനാര്ഥിയാക്കില്ലെന്ന് എറണാകുളം കിഴക്കമ്പലത്തെ ട്വന്റി20 വ്യത്തങ്ങള്‍ വ്യക്തമാക്കി.

ചാലക്കുടിയില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാകുന്നതിന് ജേക്കബ് തോമസ് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് കേന്ദ്രതലത്തിലാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ ഏപ്രില്‍ നാലിന് മുമ്പ് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സ്ഥാനാര്ഥിത്വത്തില്‍നിന്നും വിട്ടുനില്‍ക്കുന്നത്.

Latest