Connect with us

Kerala

സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ട് തുടരുന്നു; കുട്ടികളുടെ നഗ്നത പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലും മറ്റും കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരിട്ടിരിക്കുന്ന പോലീസ് നടപടിയിലാണ് ഇവര്‍ പിടിയിലായത്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന 80ഓളം പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനെയുണ്ടാകും.

ഇന്റര്‍പോള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും പരിശോധിച്ചുവരികയാണ്. ടെലഗ്രാം,വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രതികള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റാന്നിമന്ദിരം പടിയില്‍ പുത്തന്‍ വീട്ടില്‍ വിഷ്ണുവിനെ (20) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനവ്യാപകമായി പരിശോധന തുടരുകയാണ്.

 

---- facebook comment plugin here -----

Latest