Connect with us

Kerala

കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍

Published

|

Last Updated

കോഴിക്കോട്: നഗരത്തില്‍ റോഡരികില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ചനിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ പതിവായി ഒത്തു ചേരുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. ആരോ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിപ്പെട്ട് കോഴിക്കോട്ടെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റായ സിസിലിയെ ഫോണില്‍ വിളിച്ചതായി വിവരമുണ്ട്. സിസിലി തന്നെയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞതും മൃതദേഹം തിരിച്ചറിഞ്ഞതും. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.