Connect with us

Kerala

ആലപ്പുഴയില്‍ ബൈക്കില്‍ ടിപ്പറിടിച്ച് യുവതി മരിച്ചു; പിതാവിന് ഗുരുതര പരുക്ക്

Published

|

Last Updated

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ദേശീയപാതയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് 19കാരി മരിച്ചു. വടക്ക് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ ജനക്ഷേമത്തില്‍ കളരിക്കല്‍ മാത്യുവിന്റെയും കുഞ്ഞുമോളുടേയും മകള്‍ ആന്‍സിമോള്‍ ആണ് മരിച്ചത്.

ആലപ്പുഴയിലെ സ്വകാര്യലാബിലെ ലാബ് ടെക്‌നീഷനാണ് ആന്‍സിമോള്‍. പിതാവിനൊപ്പം ബൈക്കില്‍ ജോലിക്ക് പോകവെയാണ് അപകടം. തുമ്പോളി ജംഗ്ഷന് സമീപം തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഗുരുതര പരുക്കേറ്റ മാത്യുവിനെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest