Connect with us

Kerala

ജയരാജനെതിരെ കൊലയാളി ആരോപണം: രമക്കെതിരെ കേസെടുക്കണമെന്ന് കോടതി

Published

|

Last Updated

കോഴിക്കോട്: വടകരയിലെ ഇടത് സ്ഥാനാര്‍ഥി പി ജയജാരനെതിരെ കൊലയാളി പരാമര്‍ശം നടത്തിയ ആര്‍ എം പി നേതാവ് കെ കെ രമക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. വടകര ജുഡിഷ്യല്‍ ഫസ്റ്റക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

കഴിഞ്ഞ മാര്‍ച്ച് 17ന് രമ നടത്തിയ പ്രസ്താവനയാണ് കേസിനാദാരം. പി ജയരാജന്‍ കൊലയാളിയാണെന്നും കണ്ണൂരിന്റെ രാഷ്ട്രീയ കൊലപതാകങ്ങള്‍ക്ക് പിന്നിലെല്ലാം അദ്ദേഹമാണെന്നുമായിരുന്നു രമയുടെ പരാമര്‍ശം. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് കേസ്. ജയരാജനെതിരെ ഒരു കൊലപാതക കേസില്‍പ്പോലും കോടതി ശിക്ഷിച്ചിട്ടില്ലെന്ന വസ്തുത നിലനില്‍ക്കെ രമ നടത്തിയ പ്രസ്താവന കുറ്റകരവും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്നും വിലയിരുത്തിയാണ് കേസെടുക്കാന്‍ ഉത്തരവ്.

രമ നടത്തിയ പ്രസ്താവനക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് വഴി രംഗത്തെത്തിയിരുന്നു. ജയരാജനെതിരെ രണ്ട് കൊലപാതക കേസുകളില്‍ ഗൂഢാലോചന ആരപണം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഇത്തരം ഒരു വ്യക്തിയെ കൊലപാതകിയായി ചിത്രീകരിക്കുന്നത് പെരുമാറ്റചട്ട ലംഘനമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാമ് കേസ് കോടതി പരിഗണനക്ക് എത്തിയത്.

---- facebook comment plugin here -----

Latest