എമിസാറ്റ് വിജയകരമായി വിക്ഷേപിച്ചു; വിക്ഷേപണം മറ്റ് 29 ഉപഗ്രഹങ്ങള്‍ക്കൊപ്പം

Posted on: April 1, 2019 11:26 am | Last updated: April 1, 2019 at 12:50 pm

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹമായ എമിസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടേയും വിദേശ രാജ്യങ്ങളുടേയും 29 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ സി-45 റോക്കറ്റിലായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലായിരുന്നു വിക്ഷേപണം.

ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയില്‍നിന്നുള്ള 20 ഉപഗ്രഹങ്ങള്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ ഓരോ ഉപഗ്രഹങ്ങളുമാണ് ഭ്രമണ പഥത്തിലെത്തിക്കുക. എമിസാറ്റ് നിശ്ചിത ഭ്രമണപഥത്തില്‍ കൃത്യമായി എത്തിച്ചേര്‍ന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. 436 കിലോഗ്രാമാണ് എമിസാറ്റിന്റെ ഭാരം. ശത്രുരാജ്യങ്ങളുടെ റഡാറില്‍നിന്നുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ എമിസാറ്റിന് സാധിക്കും. കലാവസ്ഥ, തീരപ്രദേശങ്ങള്‍ എന്നിവയിലും നിരീക്ഷണം നടത്തും.