Connect with us

National

വ്യാജ വാർത്ത തടയൽ നടപടി: കോൺഗ്രസുമായി ബന്ധപ്പെട്ട 687 പേജുകൾ ഫേസ്ബുക്ക് നീക്കം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 687 പേജുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. സോഷ്യല്‍ മീഡിയകളില്‍ തെറ്റായ സന്ദേശം നല്‍കുന്ന തരത്തിലുള്ള പേജുകളാണ് നീക്കം ചെയ്യപ്പെട്ടത്. ഒന്നാംഘട്ട പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെയാണ് രാജ്യത്തെ പ്രമുഖ പാര്‍ട്ടിക്കെതിരെ ഫേസ്ബുക്കന്റെ ഭാഗത്ത് നിന്നും ഇത്തരം ഒരു നടപടി. കോൺഗ്രസിൻെറ ഐടി സെല്ലിനു കീഴിലുള്ളതാണ് ഒഴിവാക്കപ്പെട്ട പേജുകൾ. തിരഞ്ഞടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾ തടയാൻ ഫേസ്ബുക്ക് നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിൻെറ ഭാഗമായാണ് പേജുകൾ നീക്കം ചെയ്തത്.

ഫേസ്ബുക്ക് പൂട്ടിയ പല പേജുകളും ലക്ഷക്കണക്കിന് വായനക്കാരുള്ളതാണ്. കോണ്‍ഗ്രസിനെ പിന്തുണച്ച് രൂപവത്ക്കരിക്കപ്പെട്ട് ഇത്തരം പേജുകള്‍ വഴി എതിര്‍ പാര്‍ട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടതായി ഫേസ്ബുക്ക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി പ്രാദേശികമായി രൂപവത്ക്കരിക്കപ്പെട്ട പേജുകളും ഇതില്‍പ്പെടും. ഐ സി സിയുടെ ഔദ്യോഗിക പേജ് കൈകാര്യം ചെയ്യുന്നവര്‍ വഴിയും വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടതായും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.

ലക്ഷക്കണക്കിന് രൂപ പരസ്യത്തിനായി മാത്രം ഈ പേജുകൾ ഉപയോഗിച്ചിട്ടുണ്ട്. 2014 ഓഗസ്റ്റ് മുതൽ ഇക്കഴിഞ്ഞ മാർച്ച് വരെ 39000 ഡോളറാണ് (ഏകദേശം 27 ലക്ഷം ഇന്ത്യൻ രൂപ)  ഈ പേജുകൾ പരസ്യത്തിനായി മാത്രം ചെലവിട്ടത്.

ഇന്ത്യൻ ഐടി കമ്പനിയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ നിന്ന് രൂപവത്ക്കരിക്കപ്പെട്ട 15 പേജുകളും ഫേസ്ബുക്ക് നീക്കിയിട്ടുണ്ട്. ഇതുകൂടാതെ പാക് സെെന്യത്തിൻെറ പബ്ലിക് റിലേഷൻസിന് കീഴിലുള്ള 103 പേജുകളും ഫേസ്ബുക്ക് നീക്കിയതായി റോയിട്ടർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Latest