Connect with us

Ongoing News

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

Published

|

Last Updated

ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം ആറ് മാസത്തേക്കു കൂടി നീട്ടി. പുതിയ അറിയിപ്പ് പ്രകാരം 2019 സെപ്തംബർ മുപ്പത് വരെ ഇരു കാർഡുകളും തമ്മിൽ ബന്ധിപ്പിക്കാം.

മാർച്ച് 31 ആയിരുന്നു അവസാന തീയതിയായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതേസമയം, ഏപ്രിൽ ഒന്ന് മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ നമ്പർ കൂടി വെക്കണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

2019 മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകുമെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ പ്രഖ്യാപനം നടത്തിയത്.

Latest