Connect with us

Kerala

രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണം വ്യാഴാഴ്ച;കനത്ത സുരക്ഷയൊരുക്കി വയനാട്

Published

|

Last Updated

കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി ബുധനാഴ്ചയോടെ കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ വ്യാഴാഴ്ച വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അതേസമയം രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും മറ്റ് ദേശീയ നേതാക്കളും വയനാട്ടിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം രാഹുല്‍ ഗാന്ധിയുടെ വരവിനോടനുബന്ധിച്ച് വലിയ സുരക്ഷാ മുന്‍കരുതലുകളാണ് പോലീസും മറ്റ് ഏജന്‍സികളും ഒരുക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലയെന്ന നിലയില്‍ വയനാട്ടില്‍ പഴുതുകളടച്ച സുരക്ഷയാണ് രാഹുലിനും സംഘത്തിനും ഒരുക്കുക. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വസന്ത് കുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ നേരത്തെ സുരക്ഷാ ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നല്‍കിയിരുന്നില്ല. നിലവില്‍ രാഹുലിന്റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങള്‍, വോട്ടഭ്യര്‍ഥിച്ചെത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷതന്നെ രാഹുലിനായി ഒരുക്കും.

---- facebook comment plugin here -----

Latest