Connect with us

Kerala

പുനലൂരില്‍ ഇസ്തിരിക്കടക്ക് തീപ്പിടിച്ചു; വൃദ്ധന്‍ വെന്ത് മരിച്ചു

Published

|

Last Updated

കൊല്ലം: പുനലൂരില്‍ ഇസ്തിക്കടയില്‍ കിടന്നുറങ്ങിയ വൃദ്ധന്‍ വെന്തുമരിച്ചു. ചെമ്മന്തൂര്‍ സ്വദേശി ഐസക്ക് അലക്‌സാണ്ടര്‍(68)ആണ് മരിച്ചത്. വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന കടക്ക് തീപ്പിടിച്ചാണ് അപകടം.

രാവിലെ സമീപത്തെ കടകളിലെത്തിയവരാണ് ഐസക്കിന്റെ കടയില്‍ തീപ്പിടിച്ചത് കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പൂര്‍ണായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തൊട്ടടുത്തൊന്നും വീടുകളില്ലാത്തതിനാല്‍ രാവിലെമാത്രമാണ് അപകട വിവരമറിയുന്നത്.

Latest