Connect with us

National

പുല്‍വാമയില്‍ സൈന്യം നാല് ലശ്കറെ ത്വയ്ബ തീവ്രവാദികളെ വധിച്ചു; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റ്മുട്ടലിനിടെ സുരക്ഷാ സേന നാല് തീവ്രവാദികളെ വധിച്ചു. സംഭവത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുരുക്കേറ്റു. ലശ്കറെ ത്വയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ ലാസിപോര മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.നാല് തോക്കുകള്‍ സേന കണ്ടെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് വെടിവെപ്പ് തുടങ്ങിയത്‌

Latest