സതീഷ് ചന്ദ്രന് വരുമാനം എം എൽ എ പെൻഷൻ മാത്രം

Posted on: March 31, 2019 8:31 am | Last updated: March 31, 2019 at 5:35 pm

കാസർകോട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കെ പി സതീഷ് ചന്ദ്രന് മാസവരുമാനം എം എൽ എ പെൻഷനായ ₹25,000 മാത്രം. ₹20,000 യായിരുന്നത് അടുത്തിടെയാണ് വർധിച്ചത്. മകന്റെ വിദ്യാഭ്യാസത്തിനായി എടുത്ത ₹1.93.807 യും കാർഷിക വായ്പയായ ₹3.21.535 യും ഉൾപ്പെടെ ₹5,15,342 യുടെ കടബാധ്യതയുണ്ട്.

പേരോൽ വില്ലേജിൽ പാരമ്പര്യമായി ലഭിച്ച രണ്ട് ഏക്കർ മുപ്പത്തിരണ്ടര സെന്റ് കൃഷിഭൂമിയും കോഴിക്കോട് ചേമഞ്ചേരി വില്ലേജിൽ അമ്മയുടെ വിഹിതമായ 25 സെന്റ് കരഭൂമിയുമുണ്ട്. ഭാര്യ സീതാദേവിയുടെ പേരിൽ പേരോൽ വില്ലേജിൽ 1.12 ഏക്കർ ഭൂമിയുണ്ട്. ഇതിൽനിന്ന് വർഷത്തിൽ ₹20,000 വരുമാനമുണ്ട്. വീട് ഉൾപ്പെടെ ₹50.50 ലക്ഷത്തിന്റെ
ആസ്തിയുണ്ട്.