രാഹുലിന്റെ വരവ് ദക്ഷിണേന്ത്യയില്‍ തരംഗമുണ്ടാക്കും: എകെ ആന്റണി

Posted on: March 31, 2019 11:38 am | Last updated: March 31, 2019 at 1:21 pm

ന്യൂഡല്‍ഹി: കര്‍ണാടകയേയും തമിഴ്‌നാടിനേയും അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംഗഷ്‌നാണ് വയനാടെന്നും അതിനാലാണ് രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തീരുമാനിച്ചതെന്നുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.

രാഹുല്‍ മത്സരിക്കണമെന്ന് പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ വയനാട് തന്നെയാണ് ഉചിതമായ മണ്ഡലം. രാഹുലിന്റെ വരവ് കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒരു തരംഗമുണ്ടാക്കുമെന്നും ആന്റണി പറഞ്ഞു.