വേനലവധിക്കാല ക്ലാസുകള്‍ക്ക് നിരോധനം

Posted on: March 30, 2019 4:51 pm | Last updated: March 30, 2019 at 4:57 pm

തിരുവനന്തപുരം: സ്‌കൂളുകളിലെ വേനലവധിക്കാല ക്ലാസുകള്‍ നിരോധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും സി ബി എസ് ഇ സ്‌കൂളുകള്‍ക്കും തീരുമാനം ബാധകമാണ്. സ്‌കൂളുകളില്‍ നടക്കുന്ന പ്രത്യേക ക്യാമ്പുകള്‍ക്കും ശില്‍പ്പശാലകള്‍ക്കുമെല്ലാം പത്ത് ദിവസം വേണമെങ്കില്‍ ലഭിക്കും. പക്ഷേ ഇതിന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഈ സമയത്ത് സ്‌കൂളില്‍ കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. ബാലവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.