Connect with us

National

പ്രകാശ് അംബേദ്ക്കര്‍ക്ക് സി പി എം പിന്തുണ

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂര്‍ ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ബഹുജന്‍ വാഞ്ചിത് അഹാദി നേതാവും അംബേദ്ക്കറുടെ ചെറുമകനുമായ ് പ്രകാശ് അംബേദ്ക്കര്‍ക്ക് സി പി എം പിന്തുണ. മഹാരാഷ്ട്രയില്‍ സി പി എമ്മിന് കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് സോളാപൂര്‍.

പ്രകാശ് അംബേദ്ക്കര്‍ക്ക് മാത്രമേ പിന്തുണ നല്‍കുകയുള്ളൂ എന്നും ബഹുജന്‍ വാഞ്ചിത് അഹാദി മത്സരിക്കുന്ന മറ്റ് സീറ്റുകളില്‍സി പി എം പിന്തുണ നല്‍കുന്നില്ലെന്നും കേന്ദ്ര കമ്മറ്റി അംഗം അശോക് ധാവലെ പറഞ്ഞു. സംസ്ഥാനത്തെ 48 സീറ്റുകളിലും ബഹുജന്‍ വാഞ്ചിത് അഹാദി മത്സരിക്കുന്നുണ്ട്.ബി ജെ പിയുടെ ജയ്സിദ്ധേശ്വര്‍ മഹാസ്വാമിജി, കോണ്‍ഗ്രസിന്റെ സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരാണ് സോളാപൂര്‍ മണ്ഡലത്തിലെ മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. സംസ്ഥാനത്ത് ദിന്‍ഡോറി മണ്ഡലത്തില്‍ മാത്രമാണ് സി പി എം മ്ത്സരിക്കുന്നത്. ഏഴ് തവണ എം എല്‍ എയായ ജീവ പാണ്ഡു ഗാവിറ്റാണ്സി പി എം സംസ്ഥാനാര്‍ഥി. കോണ്‍ഗ്രസ്- എന്‍ സി പി സ്ഖ്യത്തിന്റെ ഭാഗം നിന്ന് ഇവിടെ മത്സരിക്കാന്‍ സി പി എം ശ്രമിച്ചിരുന്നു. എന്നാല്‍ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റക്ക് മത്സരിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest