കശ്മീരില്‍ സൈനികവാഹന വ്യൂഹം കടന്ന് പോകുന്നതിനിടെ കാറില്‍ സ്‌ഫോടനം

Posted on: March 30, 2019 1:14 pm | Last updated: March 30, 2019 at 7:24 pm

 ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രാംബാന്‍ ജില്ലയില്‍ സിആര്‍പിഎഫ് സൈനിക വാഹനവ്യൂഹം കടന്ന് പോകവെ കാറില്‍ സ്‌ഫോടനം. ജമ്മു -ശ്രീനഗര്‍ ദേശീയപാതയില്‍ ബാനിഹാളിലുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കാറിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവം ആക്രമണമല്ലെന്നാണ് കരുതുന്നതെന്നും സ്‌ഫോടനം നടക്കുമ്പോള്‍ സൈനിക വാഹന വ്യൂഹം സുരക്ഷിതമായ അകലത്തിലായിരുന്നുവെന്നും സിആര്‍പിഎഫ് വ്യക്തമാക്കി. സ്‌ഫോടനത്തില്‍ കാര്‍ തകരുന്നതിന് മുമ്പ് ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ സുരക്ഷാസേന അന്വേഷണമാരംഭിച്ചിട്ടുണ്ട്.