Connect with us

National

എന്‍ ഡി എ മുന്നൂറ് സീറ്റിന് മുകളില്‍ നേടും: മോദി

Published

|

Last Updated

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരമില്ലെന്നും എന്‍ ഡി എ മൂന്നൂറിലേളെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പ്രതിരോധകരാറുകളെ എ ടി എം മെഷീനുകളായാണ് കണ്ടത്. സുതാര്യവും വിശ്വാസയോഗ്യമായ പ്രതിരോധ കരാറുകള്‍ അവര്‍ക്ക് സങ്കല്‍പ്പിക്കാനാകില്ല. പ്രതിരോധ കരാറുകളില്‍ അവരുട താത്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിച്ചത്. സേനയുടെ താത്പര്യങ്ങള്‍ കോണ്‍ഗ്രസ് സംരക്ഷിച്ചിരുന്നില്ലെന്നും റിപ്പബ്ലിക് ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
മോദി ആരാണെന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷക്കും പാവപ്പെട്ടവര്‍ക്കുമായി മോദി എന്തെല്ലാം ചെയ്തന്ന് ഇന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Latest