Connect with us

National

സംഝോത സ്ഫോടനം: തെളിവുകളുടെ അഭാവത്തില്‍ ക്രൂരന്‍മാര്‍ രക്ഷപ്പെട്ടതിന്റെ മനോവിഷമം പങ്കുവെച്ച് ജഡ്ജി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദു തീവ്രവാദത്തിന്റെ വ്യക്തമായ തെളിവായ സംഝോത എക്സ്പ്രസ് സ്ഫോടനത്തിലെ പ്രതികള്‍ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്റെ അലംഭാവത്താലെന്ന് വ്യക്തമാക്കി വിശദവിധിന്യായം. കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ ജഡ്ജ് ജഗദീപ് സിംഗ് പുറപ്പെടുവിച്ച 160 പേജുള്ള ദമായ വിധിന്യായത്തിലാണ് പ്രോസിക്യൂഷന്റെ പരാജയം എടുത്ത് പറയുന്നത്.
ഞാന്‍ അങ്ങേയറ്റം വേദനയോടെയാണ് ഈ വിധിന്യായം അവസാനിപ്പിച്ച് ഒപ്പുവെക്കുന്നത്. അത്യന്തം
ഹീനമായ കുറ്റകൃത്യത്തില്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. ഹീനമായ കുറ്റകൃത്യം മതിയായ തെളിവുകളുടെ അഭാവത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടി വരുന്നത് വേദനയുടെ ആഴം കൂട്ടുന്നു- ജഡ്ജ്‌ ജഗദീപ് സിങ്ങ് പറയുന്നു.

കേസിലെ പ്രതികളായ അസിമാനന്ദ, ലോകേഷ് ശര്‍മ്മ, കമര്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരെ വെറുതെവിട്ട് കഴിഞ്ഞ കഴിഞ്ഞ 20ന്നാണ് ജേഗദീപ് സിംഗ് ഉത്തരവിട്ടത്.
കേസിന്റെ ഗുരുതരാവസ്ഥയും സംശയങ്ങളും തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. യുക്തിസഹമായ സംശയങ്ങള്‍ക്കപ്പുറം വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കിലെ കു്റ്റാരോപിതരെ കുറ്റക്കാരെന്ന് വിധിക്കാനാകൂ. ക്രിമിനല്‍ കേസുകളില്‍ ധാര്‍മ്മികതയല്ല തെളിവുകളാണ് പ്രധാനം. കേസിന്റെ എല്ലാ സാഹചര്യങ്ങളും കോര്‍ത്തിണക്കി വ്യക്തമായ തെളിവ് ര്‍പ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ ശാസ്ത്രീയവും രേഖാമൂലവുമുളള ഒരു തെളിവുപോലും പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.

തീവ്രവാദത്തിന് മതമില്ല, കാരണം ഒരു മതവും അക്രമം പഠിപ്പിക്കുന്നില്ല. പൊതുജനാഭിപ്രായമോ രാഷ്ട്രീയ അജന്‍ന്‍ഡയോ അടിസഥാനമാക്കിയല്ല കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. സാക്ഷികളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. സാക്ഷികളുടെ സുരക്ഷയും സംരക്ഷണവും ക്രിമിനല്‍ കേസുകളില്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹം പറയുന്നു.

2007 ഫെബ്രുവരി 18നാണ്‌ ഹരിയാനയിലെ പാനിപ്പത്തിനടത്തുവെച്ച് പാക്കിസ്ഥാനിലേക്കുള്ള സംഝോത എകസ്പ്രസില്‍ സ്‌ഫോടനം നടന്നത്. പാക്കിസ്ഥാനി പൗരന്‍മാര്‍ അടക്കം 68 പേരാണ് കൊല്ലപ്പെട്ടത്. കേസ് അന്വേഷണിച്ച എന്‍ ഐ എ ഹിന്ദു തീവ്രവാദ സംഘടനകളുടെ പങ്ക് വ്യക്തമായി കണ്ടെതത്ുകയും പ്രതികളില്‍ ഭൂരിഭാഗത്തിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉറപ്പിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് ഇപ്പോള്‍ ജഡ്ജിയുടെ വിശദവിധിന്യായം പരിശോധിക്കുന്നതിലൂടെ വ്യക്തമാകുക.