Connect with us

Kerala

രാഹുലിനെ തടയാന്‍ ഒരു പാര്‍ട്ടി അന്തര്‍നാടകങ്ങള്‍ നടത്തി: മുല്ലപ്പള്ളി

Published

|

Last Updated

കോഴിക്കോട്: രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തടയാന്‍ ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ അന്തര്‍നാടകങ്ങള്‍ നടത്തിയെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ല. വയനാട്ടില്‍ ഉടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിരക്കും അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest