Connect with us

Kerala

ഒരു സ്വിച്ച് അമര്‍ത്തിയാല്‍ പാക്കിസ്ഥാന്‍ നിശ്ചലം: ചിരി പടര്‍ത്തി പിള്ളയുടെ 'തള്ളല്‍ '

Published

|

Last Updated

കോഴിക്കോട്: ഇന്ത്യ ഉപഗ്രഹേവേധ മിസൈല്‍ സാങ്കേതികകിദ്യ കൈവരിച്ചതിലൂടെ ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ വിവിരിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള വടകരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു. കേള്‍ക്കുന്നവരില്‍ ചിരി പടര്‍ത്തുന്ന പിള്ളയുടെ പ്രസംഗം സോഷ്യല്‍ മീഡയയില്‍ തംരഗമായിരിക്കുകയാണ്‌. പിള്ളയുടെ തള്ളല്‍ എന്ന പേരില്‍ നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മിഷന്‍ ശക്തിയെക്കുറിച്ച് വിവരിച്ചാണ് പിള്ളയുടെ പ്രസംഗം തുടങ്ങുന്നത്. “”ഇന്ത്യ ആഗ്രഹിച്ചാല്‍ ഏത് ശത്രുരാജ്യത്തിന്റേയും വാര്‍ത്താ വിനിമയ രംഗം ഒന്നടങ്കം മൂന്ന് മിനുട്ട് കൊണ്ട് വധിക്കാന്‍ ഇനി കഴിയും. പാക്കിസ്ഥാനായാലും ചൈനയായാലും നമ്മളോട് ഒരു ഏറ്റുമുട്ടലിന് വന്നാല്‍ നമ്മള്‍ ഇന്ന് വിജയകരമായി നടത്തിയ പരീക്ഷണം, ആ മിസൈല്‍ ഒന്ന് സ്വിച്ച് അമര്‍ത്തിയാല്‍ പാക്കിസ്ഥാനില്‍ പിന്നെ ആര്‍ക്കും ടി വി കാണാന്‍ സാധിക്കില്ല. എല്ലാം നിശ്ചലമാണ്. കമ്പി തപാല്‍ ഉണ്ടാകില്ല. മൊബൈല്‍ ഫോണ്‍ ഉണ്ടാവില്ല. ഈ മൂന്ന് മിനുട്ട് കൊണ്ട് അവരെയൊക്ക നിശ്ചലമാക്കാന്‍ സാധിക്കുന്ന ലോകത്തിലെ മഹാശക്തിയായി, നാലാമത്തെ രാജ്യമായി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ രാജ്യം മാറിയിരിക്കുകയാണ്.
സാമാന്യബുദ്ധിയുള്ള അരിയാഹാരം കഴിക്കുന്ന ആളുകളോട് ഞാന്‍ ചോദിക്കട്ടെ, സര്‍ജിക്കല്‍ സ്ട്രെെക്ക് ഇംഗ്ലീഷ് വാക്കാണ്. മിന്നല്‍ ആക്രമണം എന്നാണ് മലയാളം വാക്ക് എന്തുമാകട്ടെ സര്‍ജിക്കല്‍ സ്ട്രെെക്ക് നമ്മുടെ കുട്ടികള്‍ക്ക് പോലുമറിയാം. മൂന്നെണ്ണമാണ് വിജയകരമായിട്ട് നടത്തിയത്. അതിന് മുമ്പ് അമേരിക്കയും ഇസ്രയേലുമല്ലാതെ ലോകത്ത് സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തി വിജയിച്ച ഒരു രാജ്യത്തെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല””

“”ചൈനക്കോ റഷ്യയ്‌ക്കോ പോലും സാധിച്ചിട്ടില്ല. പക്ഷേ സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്ന് പറഞ്ഞാല്‍ ഇന്ത്യാ രാജ്യത്തെ ഒരു സൈനികന് അല്ലെങ്കില്‍ ഒരാള്‍ക്ക് ശത്രുരാജ്യം ആക്രമിച്ചാല്‍ അവനെ കണ്ടെത്തി, അവന്റെ രാജ്യത്ത് പോയി, അവനെ ഉന്മൂലനം ചെയ്ത ശേഷം ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചെത്തുന്ന വിസ്മയകരമായ മുന്നേറ്റം ഇന്ത്യാ രാജ്യം ചെയ്യുകയുണ്ടായി. അതാണ് ഇന്ത്യ.””

ആദ്യത്തെ ബര്‍മയുടെ പേരാണ് മ്യാന്‍മര്‍. ബര്‍മയില്‍ ഉള്‍ഫാ തീവ്രവാദികള്‍ നമ്മുടെ സൈനിക വാഹനത്തെ ആക്രമിച്ച് നമ്മുടെ സൈനികരെ കൊന്നു. 11 ദിവസത്തിനുള്ളില്‍ മ്യാന്‍മര്‍ കാട്ടില്‍ അഭയം തേടിയിരുന്ന ആ തീവ്രവാദികളെ രാത്രിയുടെ അന്തിമയാമത്തില്‍ ചെന്ന് അവരെ മുഴുവന്‍ ഇല്ലാതാക്കിയ ശേഷം ഇന്ത്യന്‍ പട്ടാളം അത്ഭുതകരമായി നമ്മുടെ രാജ്യത്തേക്ക് തിരിച്ചെത്തി. അതായിരുന്നു ഒന്നാമത്തെ വിജയം. ബാക്കി രണ്ട് വിജയങ്ങളും നിങ്ങള്‍ക്കറിയാമെന്നും ശ്രീധരന്‍ പിള്ള കേള്‍വിക്കാരോട് വിശദീകരിക്കുന്നു.

Latest