Connect with us

Kerala

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല: ഉമ്മന്‍ചാണ്ടി

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന മുന്‍ പ്രസ്താവന തിരുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്നു താന്‍ പറഞ്ഞിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സൂചന നല്‍കാന്‍ രാഹുലിന് മാത്രമേ സാധിക്കൂ. വയനാട് സീറ്റില്‍ ഇനിയും തീരുമാനം വൈകില്ല. വേഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കും. രാഹുല്‍ ജി കേരളത്തില്‍ നിന്നും മത്സരിക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് ആരംഭിക്കാനിരിക്കെ വയനാട്ടിലും വടകരയിലും സ്ഥാനാര്‍ഥി ആരെന്നത് ഹൈക്കമാന്‍ഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വടകരയില്‍ സംസ്ഥാന നേതൃത്വം അറിയിച്ച പ്രകാരം കെ മുരളീധരന്‍ പ്രചാരണവുമായി മുന്നോട്ട്‌പോകുന്നുണ്ട്. വയനാട്ടില്‍ പ്രചാരണം തുടങ്ങിയ ശേഷം ടി സിദ്ദീഖ് പിന്‍വലിയുകയായിരുന്നു.