Connect with us

National

വ്യാജ ഒപ്പിട്ട് പണം തട്ടല്‍: കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവിനെതിരെ കേസ്‌

Published

|

Last Updated

ഹൈദരാബാദ്: കേന്ദമന്ത്രി നിര്‍മ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ കേസില്‍ കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് അടക്കം ഒമ്പത് പര്‍ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു. വ്യാജരേഖ ചമക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി ജനറല്‍ സെക്രട്ടറി പി മുരളീധര റാവുവിനും കൂട്ടാളികള്‍ക്കുമെതിരെകേസെടുത്തിരിക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട് നിയമന കത്ത് കാണിച്ചായിരുന്നു തട്ടിപ്പ്, 2.17 കോടി രൂപയാണ് നിയമനത്തിനായി മുരളീധര്‍ റാവുവും സംഘവും കൈപ്പറ്റിയത .നിര്‍മലാ സീതാരാമന്‍ വ്യാവസായ വാണിജ്യ മന്ത്രിയായിരിക്കുമ്പോഴാണ് സംഭവം. ഹൈദരാബാദ് സ്വദേശികളായ ടി പ്രവര്‍ണ റെഡ്ഡി, ഭാര്യ മഹിപാല്‍ റെഡ്ഡി എന്നിവരുടെ പരാതിയിലാണ് കേസ്.