Connect with us

National

രണ്ടാംഘട്ട പര്യടനം ഇന്ന്: പ്രിയങ്കക്കെതിരെ അമേത്തിയില്‍ പോസ്റ്ററുകള്‍

Published

|

Last Updated

അമേത്തി: കോണ്‍ഗ്രസിന്റെ യു പിയിലെ സ്റ്റാര്‍ ക്യാമ്പയിനര്‍ പ്രിയങ്ക ഗാന്ധിക്കെതിരെ സഹോദരന്‍ രാഹുല്‍ ഗാന്ധി ജനവിധി തേടുന്ന മണ്ഡലങ്ങളില്‍ പോസ്റ്ററുകള്‍. പ്രിയങ്കയുടെ രണ്ടാംഘട്ട യു പിയിലെ പര്യടനം ഇന്ന് അമേത്തിയില്‍ ആരംഭിക്കാനിരിക്കെയാണ് നഗരത്തിലെ പല ഭാഗത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ജനങ്ങളെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കാന്‍ എന്തിനാണ് പ്രയിങ്ക വരുന്നതെന്ന് ചോദിച്ചാണ് പോസ്റ്ററുകള്‍. പ്രിയങ്കയുടെ ക്യാരിക്കേച്ചര്‍ പതിച്ച പോസ്റ്ററുകളാണ് പലയിടത്തും പതിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ എന്തിനാണ് നാട്ടുകാരെ പറ്റിക്കാന്‍ നിങ്ങള്‍ അമേത്തിയിലേക്ക് വരുന്നത്. 2014 തിരഞ്ഞെടുപ്പ് സമയത്ത് അമേത്തിയില്‍ വന്ന് പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്. എന്തിനാണ് ജനങ്ങളെ ഇങ്ങനെ അവഹേളിക്കുന്നതെന്നും പോസ്റ്ററുകള്‍ ചോദിക്കുന്നു.
എന്നാല്‍ പ്രിയങ്കയുടെ പ്രചാരണത്തില്‍ വിറളിപിടിച്ച ബി ജെ പി പ്രവര്‍ത്തകരാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Latest