Connect with us

Kerala

പി സി ജോര്‍ജ് എന്‍ ഡി എയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: ഏതെങ്കിലും ഒരു മുന്നണിയില്‍ കയറിപറ്റാനുള്ള പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ ശ്രമങ്ങള്‍ തുടരുന്നു. എല്‍ ഡി എഫും യു ഡി എഫും പൂര്‍ണമായും തഴഞ്ഞ ജോര്‍ജ് എന്‍ ഡി എയാണ് ലക്ഷ്യമിടുന്നത്. ബി ജെ പി കേന്ദ്രനേതാക്കളുമായി ജോര്‍ജ് കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ബി ജെ പി നേതാക്കളും ജോര്‍ജ് മുന്നണിയില്‍ വരുന്നതിനോട് യോജിപ്പാണുള്ളത്.
പത്തനംതിട്ടയില്‍ നിന്ന് പിന്‍മാറിയത് കെ സുരേന്ദ്രന് വേണ്ടിയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ബി ജെ പിയെ മോശം പാര്‍ട്ടിയായി കാണുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. നേരത്തെ തന്നെ എന്‍ ഡി എയുടെ ഭാഗമാകാന്‍ പി സി ശ്രമിച്ചിരുന്നു. ശബരിമല വിഷയത്തില്‍ ബി ജെ പി നിലപാടിനൊപ്പം നില്‍ക്കുകയും നിയമസഭയില്‍ കറുത്ത വസ്ത്രം ധരിച്ചെത്തി ഒ രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest