Connect with us

National

മത്സരിക്കാന്‍ സീറ്റില്ല: കോണ്‍ഗ്രസ് എം എല്‍ എ പാര്‍ട്ടി ഓഫീസിലെ കസേരകള്‍ വീട്ടിലെത്തിച്ചു

Published

|

Last Updated

ഔറംഗബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എം എല്‍ എ പാര്‍ട്ടി ഓഫീസിലെ കേസരകള്‍ വീട്ടിലെത്തിച്ചു. സെന്‍ട്രല്‍ മഹാരാഷ്ട്രയിലെ ഷാഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവനിലെ 300 കസേരികളാണ് സില്ലോഡ് എം എല്‍ എ അബ്ദുല്‍ സത്താര്‍ എടുത്തുകൊണ്ടപോയത്. ഔറംഗാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ അബ്ദുല്‍ സത്താര്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി സീറ്റ് നല്‍കാന്‍ തയ്യാറായില്ല. എന്‍ സി പിയിലെ സുഭാഷ് ഷംബാദിനാണ് മുന്നണി സീറ്റ് നല്‍കിയത്.

ഇതില്‍ പരസ്യ പ്രതിഷേധവുമായി സത്താര്‍ രംഗത്തെത്തിയിരുന്നു.ഇതിനിടെ തിരഞ്ഞെടുപ്പ് തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗാന്ധിഭവനില്‍ എന്‍ സി പി- കോണ്‍ഗ്രസ് സംയുക്തക യോഗം വിളിച്ചു. എന്നാല്‍ യോഗം ആരംഭിക്കുന്നതിന് മുമ്പ്തന്നെ അബ്ദുല്‍ സത്താര്‍ തന്റെ അനുയായികള്‍ക്കൊപ്പം ചേര്‍ന്ന് കസേര എടുത്തുകൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് എന്‍ സി പി ഓഫീസിലാണ് യോഗം ചേര്‍ന്നത്.

കസേരകള്‍ സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയതാണെന്നും താന്‍ കോണ്‍ഗ്രസ് വിടുകയാണെന്നും സത്താര്‍ പറഞ്ഞു.

 

Latest