Connect with us

Ongoing News

രാഹുലിന്റെ രണ്ടാം മണ്ഡലം: തീരുമാനം നാളെ

Published

|

Last Updated

ന്യൂഡല്‍ഹി: അമേത്തിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് വ്യക്തമായ സൂചന നല്‍കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. എന്നാല്‍ ഇത് കേരളത്തിലോ, കര്‍ണാടകയിലോ എന്നതാണ് തീരുമാനക്കുള്ളതെന്ന് പാര്‍ട്ടിയിലെ പ്രമുഖ നേതാവ് അനൗദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു. വയനാടിന് പുറമെ കര്‍ണാടകയിലെ ഒരു മണ്ഡലവും രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ സജീവ പരിഗണനയിലാണ്. എന്തായാലും തീരുമാനം വൈകിപ്പിക്കില്ലെന്നും നാളെ
അന്തിമ പ്രഖ്യാപനം നടത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കെ പി സി സിയെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി പ്രതികരിച്ചു. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുലിനോട് കെ പി സി സി ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന നേതൃത്വം മൊത്തതില്‍ ആലോചിച്ചെടുത്ത തീരുമാനമാണ് രാഹുലിനെ അറിയിച്ചത്. കെ പി സി സിയുടെ ആവശ്യത്തോടെ വളരെ അനുഭാവപൂര്‍വ്വമാണ് ദേശീയ നേതത്വം പ്രതികരിച്ചത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ട ഉടന്‍ പ്രചാരണ രംഗത്ത് ഇറങ്ങാന്‍ കെ പി സി സി സജ്ജമാണ്. രാഹുല്‍ മത്സരിച്ചാല്‍ സര്‍വ്വകാല റെക്കോര്‍ഡ് ഭൂരിഭക്ഷത്തില്‍ ജയിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ കേരളം കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇടതുപക്ഷത്തിന് ഒരു എം പി പോലും ഇത്തവണ പാര്‍ലിമെന്റില്‍ ഉണ്ടാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Latest