Connect with us

International

നവാസ് ഷെരീഫിന് ജാമ്യം

Published

|

Last Updated

ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പാക് സുപ്രീംകോടി ആറ് ആഴ്ചയിലേക്ക് ജാമ്യം അനുവദിച്ചു. ചികിത്സ നടത്തുന്നതിന് വേണ്ടി ചീഫ് ജസ്റ്റിസ് ആസിഫ് സഈദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അഞ്ച് മില്ല്യണ്‍ രൂപ കെട്ടിവെക്കാനാവശ്യപ്പെട്ട് ജാമ്യം അനുവദിച്ചത്.
എട്ടാഴ്ച ജാമ്യം വേണമെന്ന് ഷെരീഫിന്റെ അഭിഭാഷകന്‍ ഖ്വാജാ ഹാരിസ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ആറ് ആഴ്ച്ചയിലേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നവാസ് ഷെരീഫിന്റെ ജാമ്യാപേക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി ഫെബ്രുവരി 25ന് തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

Latest