Connect with us

National

അമേത്തിയില്‍ രാഹുലിന് ഭീഷണി ഉയര്‍ത്തി വിമതനും

Published

|

Last Updated

അമേത്തി: ബി ജ പി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയില്‍ നിന്ന് അമേത്തിയില്‍ കടുത്ത വെല്ലുവിളി തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിക്ക് തലവേദനകൂട്ടി വിമതനും. 1991, 1999 പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകളില്‍ രാജീവ് ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും നോമിനേഷന്‍ ഫോമുകളില്‍ നോമിനിയായി ഒപ്പിട്ട കോണ്‍ഗ്രസ് നേതാവ് ഹാജി സുല്‍ത്താന്‍ ഖാന്റെ മകന്‍ ഹാജി ഹാറൂണ്‍ റഷീദാണ് വിമതനായി മത്സരിക്കുന്നത്.

പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം മുസ്‌ലിം സമുദായത്തെ അവഗണിച്ചെന്നാരോപിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഹാറൂണ്‍ റഷീദ് അമേത്തിയില്‍ ജനവിധി തേടുന്നത്. അമേത്തിയില്‍ 6.5 ലക്ഷം മുസ്‌ലിം വോട്ടര്‍മാരുണ്ടെന്നും ഇവരെല്ലാം കോണ്‍ഗ്രസിനെതിരായി വോട്ടുചെയ്യുമെന്നും ഹാറൂണ്‍ അവകാശപ്പെടുന്നു.
1980 മുതകല്‍ നെഹ്‌റു കുടുംബത്തിലെ പ്രമുഖര്‍ മത്സരിച്ചവരുന്ന മണ്ഡലമാണ് അമേത്തി.