Connect with us

Kerala

മൂന്നിടത്ത് ബി ഡി ജെ എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published

|

Last Updated

കോട്ടയം: എന്‍ ഡി എയില്‍ ബി ഡി ജെ എസ് മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മാവേലിക്കര, ആലത്തൂര്‍, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ആലത്തൂര്‍ മണ്ഡലത്തില്‍ ടി വി ബാബുവും ഇടുക്കിയില്‍ ബിജു കൃഷ്ണനും മാവേലിക്കരയില്‍ തഴവ സഹദേവനും ബി ഡി ജെ എസ് സ്ഥാനാര്‍ഥികളാകും. വയനാടും തൃശൂരും ഉടന്‍ തരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ സീറ്റ് ബി ജെ പിയുമായി വെച്ചുമാറുന്നതിന് പാര്‍ട്ടിക്ക് തടസ്സമില്ലെന്നും താന്‍ മത്സരിക്കുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം എടുക്കുമെന്നും തുഷാര്‍ പറഞ്ഞു. ഏത് സീറ്റുകള്‍ വെച്ചുമാറുന്നതിലും അഭിപ്രായ വിത്യാസമില്ല. അഞ്ച് സീറ്റുകളില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ഥികളുണ്ടാകും. ജയം ലക്ഷ്യമിട്ട് തന്നെയാണ് പാര്‍ട്ടി മത്സരിക്കുന്നതെന്നും സംസ്ഥാനത്ത് എന്‍ ഡി എക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും തുഷാര്‍ പറഞ്ഞു. എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് ഒരു സാധ്യതയുമില്ലെന്ന് എസ് എന്‍ ഡി പി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.