Connect with us

National

പ്രിയങ്കയുടെ ഗംഗാ യാത്രയെ പരിഹസിച്ച് നിതിന്‍ ഗാഡ്കരി

Published

|

Last Updated

നാഗ്പൂര്‍: ഗംഗാതീര്‍ഥം കുടിക്കുന്നത് വഴി ഗംഗാനദി ശുചീകരപണത്തിന് ബി ജെ പി സര്‍ക്കാര്‍ എടുത്ത പ്രയത്‌നത്തെ പ്രിയങ്ക ഗാന്ധി അംഗീകരിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി. യു പി എ ഭരണകാലത്താണെങ്കില്‍ ഗംഗയില്‍ നിന്ന് ഇത്തരത്തില്‍ വെള്ളം കുടിക്കാന്‍ കഴിയുമോ?. അലഹബാദ് – വാരാണസി ജലപാത താന്‍ നിര്‍മിച്ചില്ലായിരുന്നെങ്കില്‍ പ്രിയങ്ക ഗാന്ധി എങ്ങനെ ഗംഗാ പ്രയാണം നടത്തുമായിരുന്നുവെന്നും ഗാഡ്കരി ചോദിച്ചു. തിരഞഅഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എ സി സി വര്‍ക്കിംഗ് പ്രസിഡന്റും കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനറുമായ പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ ഗംഗാ പ്രയാണം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗംഗയെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് ബി ജെ പി സര്‍ക്കാര്‍ ലക്ഷ്യം. 2020 ഓടെ ലക്ഷ്യം കൈവരിക്കും. ഒപ്പം യമുനയും ശുദ്ധീകരിക്കും. ഇതിനായി 13 പദ്ധതികള്‍ നിലവിലുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ യമുനയില്‍ മാറ്റങ്ങള്‍ വ്യക്തമാകും. പ്രിയങ്കയുടെ പ്രചാരണംകൊണ്ടും ഗംഗായാത്രകൊണ്ടും ഒരു മാറ്റവും യു പി രാഷ്ട്രീയത്തില്‍ ഉണ്ടാകില്ല. രാജ ഭരണത്തെയും ജാതി ചിന്തയെയും തുറന്ന് എര്‍ക്കുന്ന കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ് ബി ജെ പിയെന്നും ഗാഡ്കരി കൂട്ടിച്ചേര്‍ത്തു.

Latest