Connect with us

National

ഗവര്‍ണര്‍ പദവിയുടെ മാന്യത തകര്‍ത്ത് കല്ല്യാണ്‍ സിംഗ്

Published

|

Last Updated

ജയ്പൂര്‍: മോദിക്കായി പരസ്യമായി വോട്ടഭ്യര്‍ഥിച്ച രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍സിംഗിന്റെ നടപടി വാദത്തില്‍. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന വ്യക്തി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് ഭരണഘടനപരമായി തെറ്റാണെന്നിരിക്കെയാണ് ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍സിംഗിന്റെ മോദി സ്‌നേഹം.

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അദ്ദേഹം പ്രധാനമന്ത്രിയായി വീണ്ടും വരണമെന്നാണ് ആഗ്രഹം. ഞങ്ങളൊക്കെ ഇപ്പോഴും ബി ജെ പി പ്രവര്‍ത്തകരാണെന്നും കല്ല്യാണ്‍ സിംഗ് പറഞ്ഞു.

1992ല്‍ അയോധ്യിലേക്ക് കര്‍സേവ നടക്കുമ്പോള്‍ ബാബരിമസ്ജിദിന് സംരക്ഷണം നല്‍കണമെന്ന് പ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു സംരക്ഷണവും നല്‍കാതെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്യുകയായിരുന്നു കല്ല്യാണ്‍ സിംഗ്, കേ. ബാബരി കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന അദ്ദേഹം നേരത്തെ ബി ജെ പി വിട്ടിരുന്നു. എന്നാല്‍ 2014ല്‍ ഗവര്‍ണര്‍ സ്ഥാനം നല്‍കി മോദി അദ്ദേഹത്തെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുകയായിരുന്നു.

Latest