Connect with us

National

തിരഞ്ഞെടുപ്പ് പോരിന് പണം കണ്ടെത്താന്‍ ജേഴ്‌സികള്‍ ലേലത്തില്‍വെച്ച് ബൂട്ടിയ

Published

|

Last Updated

)

ഗാങ്‌ടോക്ക്: സിക്കിമില്‍ പുതിയ പാര്‍ട്ടി രൂപവത്ക്കരിച്ച് നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുംഗ് ബൂട്ടിയക്ക് സാമ്പത്തിക പ്രതിസന്ധി. തന്റെ പുതിയ പാര്‍ട്ടിയായ ഹംരോ സിക്കിമിന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പണം കണ്ടെത്താന്‍ താരം തന്റെ ജേഴ്‌സികള്‍ ലേലത്തില്‍വെച്ചു. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ സിനദിന്‍ സിദാന്‍, ലൂയിസ് ഫിഗോ തുടങ്ങിയ താരങ്ങള്‍ ഒപ്പുവെച്ച രണ്ട് ജേഴ്‌സികളാണ് ലേലത്തിലുള്ളത്.

ഇതില്‍ ഒന്ന് ദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ചാരിറ്റി ഫു്ടബോള്‍ മത്സരത്തില്‍ ബൂട്ടിയ അണിഞ്ഞതാണ്. മറ്റൊന്ന് 2012 ബേയണ്‍ മ്യൂണിക്കിനെതിരെ തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ അണിഞ്ഞതും.
അഴിമതിക്കും ദാരിദ്ര്യത്തിനും കാര്‍ഷിക പ്രതിസന്ധികള്‍ക്കുമെതിരെ പോരാടാന്‍ സിക്കിമില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്ക്കരിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ഫുട്‌ബോള്‍ പ്രേമികളെ നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമാണ്. ജേഴ്‌സികള്‍ ലേലത്തില്‍വെച്ചത് അറിയിച്ച് ബൂട്ടിയ ട്വിറ്ററില്‍ കുറിച്ചു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സന്തോഷം നിറഞ്ഞ സിക്കിമിനുള്ള നയങ്ങള്‍ നടപ്പിലാക്കുമെന്ന് ബൂട്ടിയയുടെ ഹംരോ സിക്കിം പാര്‍ട്ടി പ്രകടന പത്രിക പറയുന്നു.
ഒരു ലോക്‌സഭാ മണ്ഡലും 32 നിയമസഭാ മണ്ഡലുമാണ് സിക്കിമിലുള്ളത്. രണ്ടിലേക്കും ഒരുമിച്ച് ഏപ്രില്‍ 11നാണ് തിരഞ്ഞെടുപ്പ് നടക്കുക.