Connect with us

National

ഹോളി ആഘോഷത്തിനിടെ ബി ജെ പി വേദി തകര്‍ന്നുവീണു

Published

|

Last Updated

ലക്‌നോ: വേദിയിലെത്താന്‍ നേതാക്കള്‍ തിക്കും തിരക്കുമുണ്ടാക്കിയതിനേത്തുടര്‍ന്ന് ബി ജെ പിയുടെ ഹോളി ആഘോഷ വേദി തകര്‍ന്നുവീണു. ഉത്തര്‍പ്രദേശ് സംഭാലില്‍ പാര്‍ട്ടി സംഘടിപ്പിച്ച “ഹോളി മിലാന്‍” പരിപാടിയ്ക്കിടെയാണ് സംഭവം. പരിപാടിക്കിടെ പ്രദേശിക നേതാക്കള്‍ കൂട്ടമായി സ്റ്റേജില്‍ കയറിയതോടെ സ്റ്റേജ് പൊളിഞ്ഞു വീഴുകയായിരുന്നു.
ബി ജെ പി കിസാന്‍ മോര്‍ച്ച നേതാവ് അവ്ദേശ് യാദവ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. വേദിയിലുണ്ടായിരുന്ന നേതാക്കളില്‍ ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വേദി തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.