Connect with us

Kerala

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് പരാജയ ഭീതിയെ തുടര്‍ന്ന്: കോടിയേരി

Published

|

Last Updated

കണ്ണൂര്‍: അമേഠയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ് യു പിയില്‍ തോല്‍വി സമ്മതിക്കുകയാണ്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ എല്‍ ഡി എഫ് ഭയപ്പെടുന്നില്ല. കേരളത്തിലെ മറ്റ് 19 മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാണരത്തിനായി വയനാട് കേന്ദ്രീകരിക്കും. ഇത് ഈ മണ്ഡലങ്ങളിലെല്ലാം എല്‍ ഡി എഫിന് ഗുണകരമാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു..
കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തുന്നത്. അസംതൃപ്തരായ ഐ ഗ്രൂപ്പ് രഹസ്യ യോഗങ്ങള്‍ വിളിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യം പ്രധാനമാണ്. പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് അവസാനിപ്പിക്കാന്‍ കെ സി വേണുഗോപാല്‍ നടത്തിയ നീക്കമാണിത്.
രണ്ടിടത്ത് മത്സരിക്കുന്ന രാഹുല്‍ ജയിച്ചാല്‍ എവിടെ രാജിവെക്കുമെന്ന് ഇപ്പോള്‍ തന്നെ ജനങ്ങളോട് പറയണം. കഴിഞ്ഞ തവണ 20000ത്തോളം വോട്ടിനാണ് എല്‍ ഡി എഫ് വയനാട് തോറ്റത്. ഇത്തവണ ശക്തമായ മത്സരം വയനാട്ടില്‍ നടക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest